ശബരിമലയിലെ നിയുക്ത മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ സെക്രട്ടറിയറ്റിൽ മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച . ശബരിമല മഹോൽസവത്തിന്റെ മുന്നൊരുക്കങ്ങൾ സംമ്പന്ധിച്ച് സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളും ക്രമീകരണങ്ങളും മേൽശാന്തിയോട് മന്ത്രി വിശദമാക്കി. കോവി ഡ് സാഹചര്യങ്ങൾ കുറഞ്ഞു വരുന്നതിനാൽ തീർത്ഥാടന കാലം സുരക്ഷിതമായിരിക്കുമെന്ന് മേൽശാന്തി പ്രത്യാശിച്ചു. 16 നാണ് മേൽശാന്തി ശബരിമലയിൽ ചുമതലയേൽക്കുന്നത്. തുടർന്ന് ഒരു വർഷത്തേക്ക് സന്നിധാനത്ത് തന്നെ പുറപ്പെടാ ശാന്തിയായി തുടരും. പരമേശ്വരൻ നമ്പൂതിരിക്ക് എല്ലാ ഭാവുകങ്ങളും മന്ത്രി കെ രാധാകൃഷ്ണൻ ആശംസിച്ചു
