പ്രതിദിന കോവിഡ് ബാധയിൽ കാര്യമായ കുറവ് വരുന്ന പക്ഷം ക്രമാനുഗതമായി ദർശനത്തിനു കൂടുതൽ പേരെ അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ദിവസം 25,000 പേർക്ക് എന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് 30,000 ആയി ഉയർത്തി.വെർച്വൽ ക്യൂ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. മകരവളിക്ക് അടക്കം പ്രധാന ദിവസങ്ങളിലെ ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ്ങ് വഴി കൂടുതൽ പേർക്ക് അവസരം നൽകും.ശബരിമല ദർശനം ആഗ്രഹിക്കുന്നവർക്കെല്ലാം, ഇക്കുറി അവസരം ലഭിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
