**നവംബര്‍ 12 മുതല്‍ 25 വരെ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴയുണ്ടായേക്കാം
ഇന്ന് (നവംബര്‍ 12) മുതല്‍ നവംബര്‍ 18 വരെയുള്ള കാലയളവില്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഓരോ പുതിയ ന്യൂനമര്‍ദ്ദങ്ങള്‍ കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം നാളെയോടെ ആന്‍ഡമാന്‍ കടലില്‍ ശക്തി പ്രാപിച്ച് ആന്ധ്രാ പ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ ചെന്നൈയില്‍ കരയില്‍ പ്രവേശിച്ച തീവ്ര ന്യുനമര്‍ദ്ദം ദുര്‍ബലമായി തിരിച്ച് അറബികടലില്‍ പ്രവേശിച്ച ശേഷം വീണ്ടും ശക്തി പ്രാപിച്ച് കേരള തീരത്ത് ന്യുന മര്‍ദ്ദമായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി നവംബര്‍ 12 മുതല്‍ 25 വരെയുള്ള രണ്ടാഴ്ച സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ തെക്കന്‍ കേരളത്തില്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
