വക്കത്ത് വീട്ടിലെ കുളിമുറിയിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ വൃദ്ധ മരണപ്പെട്ടു .വക്കം കലതിക്കാട് ശ്രീരാഗത്തിൽ സോമൻ്റെ ഭാര്യ സുഭദ്ര(65യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ കുളിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഇവരെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത് തുടർന്ന് സ്ഥലത്തെത്തിയ കടയ്ക്കാവൂർ പോലീസ് സുഭദ്ര യെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഏന്നാൽ ഗുരുതരമായി പൊള്ളലേറ്റ സുഭദ്ര വൈകുന്നേരത്തോടെ മരണപ്പെടൂകയായിരുന്നു ഒരു മകനും മകളുമുള്ള സോമനും ഭാര്യയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കടയ്ക്കാവൂർ പോലീസ് കേസെടുത്തു
