ക്രമാതീതമായി വർദ്ധിച്ചു വരുന്ന ഇന്ധന വിലവർദ്ധവിനെതിരെയും കഴിഞ്ഞ ഒരു വർഷക്കാലമായി സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നവംബർ 26 ന് ആർ.എസ്.പി നടത്തുന്ന ഭാരത് ബച്ചാവോ പാർലമെന്റ് മാർച്ചിന് മുന്നോടിയായി ആർ.എസ്.പി വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്.കൃഷ്ണകുമാർ ധർണ്ണ ഉത്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം ജി.അശോകൻ,
മണ്ഡലം സെക്രട്ടറി ഇൻ ചാർജ് സ.കല്ലമ്പലം കമലാസനൻ, വർക്കല സനീഷ്, ഇലകമൺ നജീം, എൻ.സദാശിവൻ, അഡ്വ.അജിൻ,അമറുദ്ദീൻ, മാന്തറ സുനീർ എന്നിവർ സംസാരിച്ചു.
