കുടവൂർ ശ്രീ മഹാദേവർ ക്ഷേത്രവും പരിസരപ്രദേശങ്ങളും പൂർണ്ണമായും വീഡിയോ – ആഡിയോ പരിധിയിൽ വരത്തക്കവണ്ണം സജ്ജീകരിച്ചിട്ടുള്ള സി. സി.ടി.വി. സംവിധാനത്തിന്റെ സ്വിച്ച് – ഓൺ കർമ്മം വൃശ്ചികം ഒന്നാം തീയതിയായ ഇന്ന് (16-11-2021) രാവിലെ 10-30 ന് ക്ഷേത്ര ട്രസ്റ്റ് ബോർഡ് പ്രസിഡൻറ് ശ്രീ. തോന്നയ്ക്കൽ രവി നിർവ്വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീ.ഹേമചന്ദ്രൻ നായർ , ട്രഷറർ ശ്രീ.മാധവൻ പിള്ള മറ്റ് ഭാരവാഹികൾ, ട്രസ്റ്റിനു വേണ്ടി സ്ഥാപന ചുമതല ഏറ്റെടുത്ത കുടവൂർ , ആരസ്സിൽ ( അറപ്പുര ) ശ്രീ. സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം നിർമ്മാണമേൽനോട്ടം വഹിച്ച ശ്രീ. മോഹൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

