ഓട്ടോ ഡ്രൈവർ അമ്പലത്തിൻകാല സ്വദേശി ബിജു,സിന്ധു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.രാജൻ,ദേവകി,മാണി,സതി,തങ്കരാജൻ എന്നിവരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.റബ്ബർതോട്ടത്തിലെ തേനീച്ചക്കൂട്ടത്തിലേക്ക് പരുന്ത് പറന്നിറങ്ങിയതോടെയാണ് തേനീച്ചക്കൂട് ഒടിഞ്ഞു വീണത്.ഈ സമയം ഓട്ടവുമായെത്തിയ ബിജുവിന്റെ ശരീരമാസകലം തേനീച്ചകൾ ആക്രമിച്ചു.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കാട്ടാക്കടയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് കുത്തേറ്റവരെ ആശുപത്രിയിൽ കൊണ്ട് പോയത്.തേനീച്ചക്കൂട് നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
