സി.പി.ഐ എം ആറ്റിങ്ങൽ ഏര്യാ സമേമളനത്തിൻ്റെ ഭാഗമായി ആഗോള താപനവും – കാലാവസ്ഥ വ്യതിയാനം – വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സി പി ഐ എം അഞ്ച് തെങ്ങ് ലോക്കൽ കമ്മറ്റിയാണ് സെമിനാർ സഘടിപ്പിച്ചത്. പ്രശക്ത ശാസ്ത്രജ്ഞൻ ഡോ. സുഭാഷ് ചന്ദ്ര ബോസ് പ്രബന്ധം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ലൈജു അദ്ധ്യക്ഷനായിരുന്നു ലോക്കൽ കമ്മറ്റി സെക്രട്ടറി ജെറാൾഡ് സ്വാഗതം പറഞ്ഞു. സി.പി.ഐ എം ജില്ലാ: കമ്മറ്റി അംഗവും മുൻ എം.എൽ എ യുമായ അഡ്വ.ബി. സത്യൻ, സി പി ഐ എം ജില്ലാ കമ്മറ്റി അംഗം ആർ ,സുഭാഷ്, ഏര്യാ സെക്രട്ടറി അഡ്വ. എസ്, ലെനിൻ, പയസ്സ്, സൈജു രാജ് എന്നിവർ സംസാരിച്ചു. ജോസഫിൻ മാർട്ടിൻ കൃതജ്ഞത പറഞു. സ്ഥിരം കടലാക്രമണങ്ങളും, പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകുമ്പോൾ, മീൻ പിടിത്തവും, തൊഴിലും നഷ്ടമാകുന്നവരും, ദുരന്തങ്ങൾ നേരിടുന്ന തീരപ്രദേശവാസികളായവർക്ക് പ്രാദേശികമായി പ്രതിരോധം ഉയർത്തി പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ കഴിയുന്ന രീതിയിലുള്ള പ്രാദേശികമായ തയ്യാറെടുപ്പുകൾ നടത്താനുള്ള ബോധവൽക്കരണമായി മാറി ജനകീയ സെമിനാർ


