ഒമാനിലെ പ്രവാസി കലാകാരൻമാർ അഭിനയിച്ച തനിയെ ഹൃസ്വചിത്രം പുറത്തിറങ്ങി. മസ്കറ്റ് ടാലന്റ് സ്പെയിസ് സെന്ററിലാണ് ആദ്യ പ്രദർശനം നടന്നത്. തീയറ്റർ ഗ്രൂപ്പ് മസ്ക്കറ്റിന്റെ സാരഥി അൻസാർ ഇബ്രാഹിം മസ്കറ്റ് പഞ്ചവാദ്യസംഘം സാരഥി മനോഹരൻ ഗുരുവായൂരും ചേർന്ന് ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു.കേരളൻ കെ.പി.എ.സിയാണ് തനിയെ സംവിധാനം ചെയ്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
