അട്ടപ്പാടി ആശുപത്രിയിലെ ക്രമക്കേടുകൾ ആരോഗ്യ മന്ത്രി പഠിക്കണം.ഉപചാപകർ പറയുന്ന ആരോപണങ്ങൾ ചുമതലപ്പെട്ടവരോട് ചോദിക്കേണ്ടതായിരുന്നുവെന്നും ഡോ: പ്രഭുദാസ് പറഞ്ഞു.
പണി പൂർത്തിയാകാതെ ധൃതി പിടിച്ച് ആശുപത്രി വാർഡ് ഉൽഘാടനം ചെയ്തതും മറ്റും കേടു കാര്യസ്ഥത കൊണ്ടാണ്. പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവന്നതിൻ്റെ പേരിൽ അച്ചടക്ക നടപടിയോ, സ്ഥലം മാറ്റമോ ഉണ്ടായേക്കാം. സസന്തോഷം അതു സ്വീകരിക്കുമെന്നും ഡോ: പ്രഭുദാസ്കൂട്ടിച്ചേർത്തു.
