കിളിമാനൂർ. സംസ്ഥാന സർക്കാരിന്റെ നൂതന കർമ പദ്ധതിയായ അതി ദരിദ്രരെ കണ്ടെത്തൽ സർവ്വേ പൂർത്തിയാക്കി ഗുണഭോക്താക്കളുടെ പട്ടിക പ്രഖ്യാപനം നടത്തിയ ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്ത് ആയി മാറി പഴയ കുന്നുമ്മൽ. സാമ്പത്തികം, ആരോഗ്യം, ഭക്ഷണം, പാർപ്പിടം എന്നീ ഘട കങ്ങളുടെ മാനദണ്ഡ പ്രകാര മാണ് ഗുണഭോക്താക്കളെ തെര ഞ്ഞെടുത്തത്. പഞ്ചായത്തി ലെ,17വാർഡുകളിലായി 152പേരാണ് പട്ടികയിൽ ഉൾ പ്പെട്ടിട്ടുള്ളത്. പ്രത്യേക പരിശീ ലനം നേടിയ എന്യുമറേറ്റർമാർ പൂർണമായും മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് വിവര ശേഖരണം നടത്തി സർവ്വേ പൂർത്തികരിച്ചത്. വാർഡ് തല ജനകീയ സമിതിയും ഫോക്കസ് ഗ്രൂപ്പും തെരഞ്ഞെടുത്ത ഗുണ ഭോക്താക്കളുടെ പട്ടിക ബ്ലോക്ക് സമിതി നേരിട്ട് പരിശോധന നടത്തിയതി ന് ശേഷമാണ് പ്രസി ദ്ധികരിച്ചത്. തുടർന്ന് ഗ്രാമ സഭയും പഞ്ചായത്ത് ഭരണ സമിതിയും അംഗീകരിച്ചു. പഞ്ചായത്ത് ഭരണ സമിതി, ഉദ്യോഗസ്ഥർ, സന്നദ്ധ സേവകർ എന്നിവരുടെ കൂട്ടായ പരി ശ്രമമാണ് പട്ടിക എളുപ്പത്തിൽ തയ്യാറാക്കാൻ ഇടയായത്. അതി ദാരിദ്ര്യ ഗുണഭോക്തൃ പട്ടിക അംഗീകരിക്കൽ ജില്ല തല പ്രഖ്യാപനം പഴയകുന്നുമ്മൽ പഞ്ചായത്തത്തിൽ ഒ. എസ്. അംബിക എം എൽ എ നടത്തി. പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി ശ്യാം കുമാരൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം എൻ. സലിൽ നന്ദിയും പറഞ്ഞു. എന്യു മറെറ്റരായി പ്രവർത്തി ച്ച വിദ്യ എഞ്ചിനീയറിങ് കോളേജ് വിദ്യാ ർത്ഥികൾക്ക് പഞ്ചായത്ത് സാക്ഷ്യപത്രം നൽകി. ജില്ലാ ദാരിദ്ര ലഘുകരണ പ്രൊജക്റ്റ് ഡയറക്ടർ y. വിജയകുമാർ, ബ്ലോക്ക് സെക്രട്ടറി ശ്രീജ റാണി, വൈസ് പ്രസിഡന്റ് ഷീബ എസ്. വി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ജി എൽ അജീഷ്, സിബി. എസ്, അനിൽ കുമാർ എസ്, സരളമ്മ, ഷീല, കില ബ്ലോക്ക് കോർഡിനേറ്റർ എം സത്യശീലൻ,എസ്. രഘു നാഥൻ, എന്നിവർ പങ്കെടുത്തു.
