കെഎസ്ആർടിസിയുടെ നൂതന സംരംഭമായ ബജറ്റ് ടൂറിസം എന്ന ആശയത്തിൻറെ ഭാഗമായി കൊല്ലം യൂണിറ്റിൽനിന്നും റോസ്മല, പാലരുവി, തെന്മല ഇക്കോ ടൂറിസം എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.ജനുവരി 8ന് രാവിലെ 06.30 നു കൊല്ലം കെഎസ്ആർടിസി യിൽ നടക്കുന്ന ചടങ്ങ് എം .മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. , മേയർ പ്രസന്ന ഏണസ്റ്റ് ഉല്ലാസയാത്ര ബസ്സിന് ഫ്ലാഗ് ഓഫ് ചെയ്യും സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ . ജി.അനിൽകുമാർ, കൊല്ലം ഡിടിഒ തുടങ്ങിയവർ പങ്കെടുക്കും
