കണിയാപുരം : ഷുഹൈബ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു പാച്ചിറ വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഇൻകാസ് യൂത്ത് വിങ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. യൂത്ത് വിങ് സെക്രട്ടറി നബീൽ കണിയാപുരം, കോൺഗ്രസ്സ് അണ്ടൂർകോണം മണ്ഡലം പ്രസിഡൻ്റ് ഭുവനചന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഫാറൂഖ്, കെ.എസ്.യു – പ്രസിഡൻ്റ് നൗഫൽ, മണ്ഡലം സെക്രട്ടറി ജാബു, പ്രവീൺ.ആർ.വി, വിഷ്ണു കണ്ണൻ, ഷിബു കരിച്ചാറ തുടങ്ങിയവർ പങ്കെടുത്തു. പാച്ചിറ വയോജന കേന്ദ്രത്തിലെ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സുജ ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങി.
