ചെരണ്ടത്തൂർ : ബോംബ് നിർമ്മാണത്തിനിടെ കൈകൾ പൊട്ടിച്ചിതറിയ സംഭവത്തിൽ UAPA ചുമത്താൻ പോലീസ് തയ്യാറകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി . യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി ചെരണ്ടത്തൂരിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. CPM-RSS ഭായ് ഭായ് ആയി കേസ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആഭ്യന്തരമന്ത്രി റോഡിലിറങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയോജക മണ്ഡലം പ്രസിഡൻ്റ് വി.കെ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. വി.പി ദുൽഖിഫിൽ, ബവിത്ത് മലോൽ, അച്ചുതൻ പുതിയെടുത്ത് , എടവത്ത് കണ്ടി കുഞ്ഞിരാമൻ, സി.പി. വിശ്വനാഥൻ, പി.സി ഷീബ, അഷ്റഫ് ചാലിൽ, ജി.കെ വരുൺ കുമാർ , കെ.ടി ദിൽജിത്ത്, പി.എം.അഷ്റഫ്, ടി.കെ ശ്രീജേഷ്, ബവിൻലാൽ എന്നിവർ സംസാരിച്ചു.
