കൊച്ചി: കൂവളത്തിന്റെ ഇല പറിക്കാന്‍ മരത്തില്‍ കയറിയ വയോധികന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. ഏലൂര്‍ തെക്കുംഭാഗം ബാലസുബ്രഹ്മണ്യന് (70) ആണ് മരിച്ചത്.
എറണാകുളം ഏലൂര്‍ ഇലഞ്ഞിക്കല്‍ ക്ഷേത്രപരിസരത്ത് വെച്ചായിരുന്നു സംഭവം.
ക്ഷേത്രത്തിലേക്കുള്ള മാലകള്‍ കെട്ടുന്ന ബാലസുബ്രഹ്മണ്യന് രാവിലെ മരത്തില്‍ കയറിയപ്പോള്‍ ക്ഷീണിതനാവുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് ബാലനെ താഴെയിറക്കിയതും ആശുപത്രിയിലെത്തിച്ചതും. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
