വർക്കല ചെറുന്നിയൂരിൽ വീടിന് തീപിടിച്ച് 5 പേർ മരിച്ചു. ദളവാപുരം രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീട്ടിനാണ് ഇന്ന് പുലർച്ചെ 4.15 ന് തീപിടിച്ചത്. മരിച്ചവരിൽ 8 മാസം പ്രായമുള്ള കുട്ടിയും . പ്രതാപൻ (62), ഭാര്യ ഷെർലി (53), മകൻ അഖിൽ (29), മരുമകൾ അഭിരാമി (26), റയാൻ (8 മാസം) എന്നിവരാണ് മരിച്ചത്. മൂത്ത മകൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ .മൃതദേഹങ്ങൾ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ . വർക്കല പുത്തൻ ചന്തയിൽ പച്ചക്കറി വ്യാപാരിയായിരുന്നു പ്രതാപൻ
