സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം. കണ്ണൂരില്‍ പുതിയ ഐ ടി പാർക്ക് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് പുതിയ ഐ ടി സൗകര്യ മേഖല കൊണ്ടു വരും. പതിനൊന്നിടത്ത് സാറ്റലൈറ്റ് ഐ ടി പാർക്കുകള്‍ സ്ഥാപിക്കും. നിലവിലുള്ള ഐ ടി പാർക്കുകള്‍ വിപുലീകരിക്കും. ഇതിനായി 100 കോടി രൂപ അനുവദിക്കും. ഐ ടി ഉദ്യോഗാർത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് പദ്ധതി ആരംഭിക്കും. ഒരാള്‍ക്ക് പ്രതിമാസം 5000 രൂപ വീതം സംസ്ഥാനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
