നഗരത്തിലെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പിനിടെ കാറുകളും ബൈക്കുകളുമായി കുട്ടികളുടെ അതിരുവിട്ട സാഹസികപ്രകടനം. ബൈക്കില്‍ അഭ്യാസം നടത്തിയ രണ്ടുവിദ്യാര്‍ഥികള്‍ കാറിടിച്ച് നിലത്തുവീണു. അപകടമുണ്ടാക്കുംവിധം വാഹനമോടിച്ചതിന് വിദ്യാര്‍ഥികളുടെപേരില്‍ നടക്കാവ് പോലീസ് കേസെടുത്തു.. കാറോടിച്ച മൂന്നു വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി.) അറിയിച്ചു. കാര്‍ റേസിങ് നടത്തിയതിന് നാലായിരം രൂപവീതം പിഴയും ഈടാക്കി. ഇന്‍സ്റ്റഗ്രാമില്‍ റീല്സിടാനാണ് അഭ്യാസപ്രകടനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ സമ്മതിച്ചു..മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിക്കിടെ ചൊവ്വാഴ്ചയാണ് കോളേജ് ഗ്രൗണ്ടില്‍ അഭ്യാസപ്രകടനം നടന്നത്. ബോണറ്റിലും ഡോറിലുമിരുന്നാണ് വിദ്യാര്‍ഥികള്‍ ഗ്രൗണ്ടിലേക്ക് കാറോടിച്ചുകയറ്റിയത്. തുടര്‍ന്ന് ബൈക്കുകളും കാറുകളും ചേര്‍ന്ന് പൊടിപാറിച്ചുകൊണ്ടുള്ള പ്രകടനങ്ങളായിരുന്നു..
