കൊല്ലം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് തൊഴിലിടത്തിലെത്തി യുവതിയെ അക്രമിച്ചയാളെ പോലീസ് പിടികൂടി. പൂതക്കുളം നല്ലേറ്റില്‍ ചമ്പാന്‍ചാല്‍ സുജിത് ഭവനില്‍ സുബിന് (28) ആണ് അറസ്റ്റിലായത്. യുവതി ജോലിചെയ്യുന്ന ടെക്സ്റ്റൈല്‍ ഷോപ്പിലെത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു.സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്.എസ്.ഐ.മാരായ എസ്.ഷിഹാസ്, എ.എസ്.ഐ. മധുസൂദനന്, എസ്.സി.പി.ഒ. ബുഷ്റമോള്‍, സി.പി.ഒ. ജാസ്മിന് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു…
