മൂലമറ്റം: തട്ടുകടയില്‍ വച്ച് മകനെ കൂട്ടംകൂടി മര്‍ദ്ദിച്ചതാണ് തോക്കെടുത്ത് വെടിവയ്ക്കാന്‍ മകനെ പ്രേരിപ്പിച്ചതെന്ന് ഫിലിപ്പ് മാര്‍ട്ടിന്റെ അമ്മ ലിസി മാര്ട്ടിന്. വെടിയേറ്റവരും അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് സംശയം. പ്രാണരക്ഷാര്‍ത്ഥമാണ് മകന് എല്ലാവര്ക്കും നേരെ വെടിയുതിര്‍ത്തത്. ഇത്രയധികം ആളുകള്‍ മര്‍ദ്ദിക്കാന്‍ സംഘടിച്ച് എത്തിയതില്‍ ദുരൂഹതയുണ്ട്. കടയില്‍ സംഭവിച്ചത് എന്താണെന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ലിസി ആവശ്യപ്പെട്ടു.
തട്ടുകടയിലെത്തി ബീഫും പൊറോട്ടയും ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും, ഫിലിപ്പിന് നല്‍കാതെ മറ്റൊരാള്‍ക്ക് ഭക്ഷണം നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ഫിലിപ്പിന്റെ ബന്ധു കൂടിയായ ജിജു പറഞ്ഞു. ഇതിന് പിന്നാലെ കടയിലുണ്ടായിരുന്നവര്‍ ഫിലിപ്പിന് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ജിജു ആരോപിച്ചു.
ശനിയാഴ്ച രാത്രിയാണ് ഭക്ഷണത്തെ ചൊല്ലിയുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ഫിലിപ്പ് നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബു (34) മരിച്ചിരുന്നു. ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് സനലെന്ന് തട്ടകട ഉടമ ഉള്‍പ്പെടെ വെളിപ്പെടുത്തിയിരുന്നു. വീട്ടില്‍ പോയി തോക്ക് എടുത്ത് വന്ന ഫിലിപ്പ് നാട്ടുകാര്‍ക്ക് നേരെ കാറില്‍ ഇരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
