ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് ഉദയഗിരിമേട് സ്വദേശി സ്റ്റെബിന് എബ്രഹാം പ്രണം നടിച്ച് പീഡിപ്പിച്ചത്.
ഇയാളെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഉദയഗിരിമേട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരിന്നത്. കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിലെത്തിച്ചാണ് ഇയാള്‍ പീഡനം നടത്തിയത്.
പെണ്‍കുട്ടിയെ രണ്ട് മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വിവിധ സ്ഥലങ്ങളിലെത്തിച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് പ്രതിയായ സ്റ്റെബിന്. ഇയാളെ കോടതിയില്‍ ഹാജരാത്തി റിമാന്റ് ചെയ്തു.
