കോഴിക്കോട്: സില്‍വര്‍ലൈനിന് വേണ്ടി ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ വഴിയാധാരമാകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. ഭൂമി വിട്ടു നല്കുന്നവരെയെല്ലാം മികച്ച സാഹചര്യത്തില്‍ പുനരധിവസിപ്പിക്കും. നിലവിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പി.മോഹനന് ആരോപിച്ചു. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വീട് കയറി പ്രചാരണം നടത്തികയായിരുന്നു പി.മോഹനന്.ജനങ്ങളുടെ വേവലാതിയും ആശങ്കയും സര്‍ക്കാരിനും സിപിഎമ്മിനും മനസിലാകും. അതുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ആകര്‍ഷകമായ നഷ്ടപരിഹാര പാക്കേജും പുനരധിവാസ പദ്ധതിയും പ്രഖ്യാപിച്ചത്. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ചിലര്‍ സമരം നടത്തുന്നത്. ഇടതുപക്ഷത്തേയും സര്‍ക്കാരിനേയും രക്ഷകരായാണ് ജനം കാണുന്നതെന്നും പി.മോഹനന് അവകാശപ്പെട്ടു.
