കൊച്ചി : സന്യസ്ത വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ സ്വദേശി അന്നു അലക്സ് (21) ആണ് മരിച്ചത്. കോതമംഗലം എസ്എച്ച് കോൺവെന്റിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. എസ് എച്ച് കോൺവെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോതമംഗലം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിക്കുന്നതിന് മുമ്പ് കത്തും എഴുതി വച്ചിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം രാമപുരം സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഇന്ന് നടക്കും.
