തോപ്പുംപടി: വെളിച്ചെണ്ണ നിറയ്ക്കാന്‍ പായ്ക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് കേരഫെഡ് ‘കേര’ വെളിച്ചെണ്ണയുടെ ഉത്പാദനം നിര്‍ത്തി.
കഴിഞ്ഞ 25-ന് ശേഷം ‘കേര’ വെളിച്ചെണ്ണ പുറത്തിറങ്ങിയിട്ടില്ല. എണ്ണ നിറയ്ക്കുന്നതിന് ഉപയോഗിക്കുന്ന കവര്‍ തയ്യാറാക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫിലിം ഉപയോഗിച്ചാണ്. പെട്രോളിയം ഉത്പന്നമാണിത്. യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ഈ ഫിലിമിന്റെ വില കുത്തനെ ഉയര്‍ന്നതാണ് പ്രശ്നമായത്. കിലോഗ്രാമിന് 163 രൂപയായിരുന്നത് 227 രൂപയായാണ് വര്‍ധിച്ചത്.പഴയവിലയ്ക്ക് പായ്ക്കറ്റ് നല്കാന് കേരഫെഡിന്റെ കരാറുകാരന് കഴിയുന്നില്ല. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനത്തില്‍ വെളിച്ചെണ്ണ ഉത്പാദനം തടസ്സെപ്പടുന്നത് രണ്ട് പ്ലാന്റുകളിലായി പ്രതിദിനം 70 ടണ്‍ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിച്ചിരുന്നത്. തെങ്ങുകര്ഷകരെയും ബാധിക്കും. സ്വകാര്യ കമ്ബനികളുടെ വെളിച്ചെണ്ണയ്ക്ക് വില ഉയരാനും ഇതിടയാക്കും.
സംസ്ഥാനത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള ബ്രാന്‍ഡാണ് ‘കേര’ വെളിച്ചെണ്ണ. സര്‍ക്കാര്‍ സബ്സിഡി നല്കുന്നതിനാല് കുറഞ്ഞ വിലയ്ക്ക് ലഭിക്കും. റംസാന്, ഈസ്റ്റര്‍, വിഷു തുടങ്ങിയവ ഒരുമിച്ചുവരുന്ന കാലമായതിനാല്‍ വെളിച്ചെണ്ണയ്ക്ക് വില്പന കൂടുതലാണ്.
പായ്ക്കറ്റുകള്‍ ലഭ്യമാക്കാന്‍ പകരം സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്നും കേരഫെഡ് എം.ഡി. അശോക് പറഞ്ഞു. പ്ലാന്റുകളുടെ പ്രവര്‍ത്തനം ഉടനെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
