മലയാള കാവ്യ സാഹിതി പുരസ്കാരം സമ്മാനിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ കവി മുരുകൻ കട്ടാക്കടയിൽ നിന്നും ഫലകവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും ഷിബി നിലാമുറ്റം ഏറ്റുവാങ്ങി. ഗാനരചയിതാവ് ജയകുമാർ ഐ.എ.സ്. ഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം, കവിയും അധ്യാപകനുമായ വിനോദ് വൈശാഖി, കവികളായ വിനോദ് വെള്ളായണി, സുമേഷ് കൃഷ്ണ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
