കിളിമാനൂർ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു പണവും സ്വർണവും തട്ടിയെടുത്ത പ്രതി കിളിമാനൂർ പോലീസിന്റെ പിടിയിൽ.കണ്ണൂർ ഇരിട്ടി പയ്യാവൂർ കാഞ്ഞിരക്കൊല്ലി തറയിൽ വീട്ടിൽ സങ്കീര്ത് സുരേഷ്(19)നെയാണ് പിടികൂടിയത്.ഏപ്രിൽആറിനാണ് സംഭവം.കരവാരം തോട്ടക്കാട് സ്വദേശിയുടെ പത്താം ക്ലാസ് വിദ്യർത്ഥിനിയായ മകളുമായി പ്രതി സൗഹൃദം ഉണ്ടാക്കുകയും പെൺകുട്ടിയുടെ പക്കൽ നിന്നും സ്വർണാഭരണങ്ങൾ ഊരി വാങ്ങുകയും ചെയ്തിരുന്നു.പെൺകുട്ടി പിതാവിനെ അറിയിച്ചതിനെ തുടർന്ന് പിതാവ് കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ വി ഗോപിനാഥ് ഐ പി എസിന്റെ നിർദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ എസ് എച് ഓ എസ് സനൂജ്,എസ് ഐ വിജിത് കെ നായർ. എ എസ് ഐ ഷജീം, എ എസ് ഐ പ്രദീപ് കുമാർ,സി പി ഒമാരായ സുഭാഷ്,മഹേഷ്,പ്രദീപ് എന്നിവർ ചേർന്ന് അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയും ചെയിതു.കണ്ണൂർ ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ മോഷണക്കേസ് ഉള്ളതായി പോലീസ് പറയുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയിതു.
