കൊല്ലം ജില്ലയിലെ വിനോദസഞ്ചാരികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന nefertiti ഉല്ലാസയാത്ര ഏപ്രിൽ 23ന് കൊല്ലത്തുനിന്നും.ആഡംബര കപ്പലിൽ ഉൾക്കടലിൽ അഞ്ചുമണിക്കൂർ സഞ്ചരിച്ച് സൂര്യാസ്തമയവും കണ്ടു മടങ്ങുന്നതിന് വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ് കെഎസ്ആർടിസി കൊല്ലം ഡിപ്പോ. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ചേർന്ന് nefertity എന്ന ആഡംബര കപ്പലിൽ ആണ് അവസരമൊരുക്കുന്നത്. ഏപ്രിൽ 23 പകൽ 12 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നും എസി ലോ ഫ്ലോർ ബസ്സിൽ യാത്രക്കാരെ കൊച്ചി തുറമുഖത്ത് എത്തിക്കുന്നു. ആഡംബര ക്രൂയിസ്ൽ വിവിധ ഇനം ഗെയിമുകൾ കൾ, നൃത്തം, തല്സമയ സംഗീതം ഡിജെ എന്നിവയുണ്ടാകും. കപ്പലിൽ യാത്ര കഴിഞ്ഞ് രാത്രി തിരികെ എത്തും. കപ്പലിലെ ഭക്ഷണo ഉൾപ്പെടെ 3500 രൂപയാണ് ടിക്കറ്റ് ചാർജ്. അഞ്ച് മുതൽ പത്ത് വയസ്സു വരെയുള്ള കുട്ടികൾക്ക് 1800 രൂപയും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 38 പേർക്കാണ് കപ്പൽ യാത്രയ്ക്ക് അവസരം ലഭിക്കുക. ബുക്കിങ്ങിന് 9496675635, 7012669689 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. പ്രതികൂല കാലാവസ്ഥയാണെങ്കിൽ യാത്ര തീയതിയിൽ മാറ്റം ഉണ്ടാകുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
