.കൊല്ലം ശ്രീ നാരായണ കോളേജിലെ എൻ എസ് എസ് വോളന്റീഴ്സ് കൊല്ലം കെ എസ് ആർ ടി സിഡിപ്പോയും പരിസരവും ബസുകളും വൃത്തിയാക്കുകയും ഒപ്പം ഡിപ്പോയുടെ മുൻവശം മനോഹരമായ ഒരു ഉദ്യാനവും ഒരുക്കി.ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 30 ഓളംഎൻ എസ് എസ് വോളന്റീഴ്സ്ആണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്. കനത്ത ചൂടിലും വളരെ ഉത്സാഹത്തോടെ കുട്ടികൾ നടത്തിയ പ്രവർത്തനം കെ എസ് ആർ ടി ഉദ്യോഗസ്ഥരുടെയും യാത്രക്കാരുടെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി. പൊതുഇടങ്ങൾ വൃത്തിയാക്കുന്നത്തിലൂടെ പകർച്ചവ്യാധികൾ തടയുന്നത്തിനും പരിസരം മലിനമാക്കാതെ സൂക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കാനും മറ്റുള്ളവരെ ബോധവാന്മാരാക്കാനും ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.കൊല്ലം ശ്രീ നാരായണ കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ ജെ. തറയിൽന്റെ പിന്തുണയോടു കൂടി നടന്ന ഈ പ്രവർത്തനങ്ങൾക്ക്എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ് വിദ്യ നേതൃത്വം വഹിച്ചു. പ്രവർത്തനങ്ങൾക്ക് കൊല്ലം കെ എസ് ആർ ടി ഡിപ്പോയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും പൂർണസഹകരണവും പിന്തുണയും ലഭിച്ചു.


