ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കൊറോണ കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 2,183 പേർക്ക് കൂടി രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 214 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത് വീണ്ടും ആശങ്ക ഉണ്ടാക്കുന്നുണ്ട്.ഒരു മാസത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം 2,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. 11,542 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.83 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനമാനവുമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് ഡൽഹിയിലാണ്. ഇന്നലെ 517 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.ഡൽഹിയ്ക്ക് പുറമേ ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലും വൈറസ് വ്യാപനം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് കൊറോണ നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
