കെ എസ് ആർ ടി സി ബസ് കാലിലുടെ കയറി ഇറങ്ങി യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11 30 ഓടെ വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ ആണ് സംഭവം. പോത്തൻകോട് അണ്ടൂർകോണം സ്വദേശിനി ശോഭനയ്ക്കാണ് 57 പരുക്കേറ്റത്. ഭർത്താവുമൊത്ത് വെഞ്ഞാറമൂട് എത്തിയ വീട്ടമ്മ തിരികെ പോകാനായി ബസ് കാത്തു ഡിപ്പോയിൽ നിൽക്കവയാണ് അപകടം. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ്സ് മുന്നോട്ട് എടുക്കവേ തട്ടി വീണ ശോഭനയുടെ കാൽ പാദത്തിലൂടെ ബസ്സ് കയറുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ശോഭനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
