പതിനഞ്ചാമത് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ആറ്റിങ്ങലിൽ തുടക്കം കുറിച്ചു.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം സി പി ഐ എം അംഗം എ വിജയരാഘവൻ ഉത്ഘാടനം ചെയിതു.മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഡി വൈ എഫ് ഐ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വരുന്നതെന്നും സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജിലും എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതി തുടർച്ചയായി നടത്തുന്ന മറ്റൊരു സംഘടനകളും ലോകത്ത് തന്നെ ഇല്ല എന്നും വിജയരാഘവൻ അഭിപ്രയപെട്ടു.പൊതു സമ്മേളനത്തിനു മുന്നോടിയായി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നിന്നും സമ്മേളന നഗരിയായ മാമം മൈതാനത്തിലേക്ക് യുവജന റാലി നടന്നു.റാലിയിൽ ആയിരകണക്കിന് ആൾക്കാർ പങ്കെടുത്തു.വാദ്യമേളങ്ങളും കലാരൂപങ്ങളും യുവജന റാലിയുടെ മാറ്റ് കൂട്ടി.പത്തൊമ്പതാം തീയതി ആണ് ജില്ലാ സമ്മേളനത്തിന്റെ സമാപനം.
