2021 ജനുവരി പതിനാറാം തീയതി രാത്രി അഞ്ചുതെങ് ജംഗ്ഷനു സമീപമുള്ള യു എസ് എ മെൻസ് വെയർ കടയിൽ സ്ഫോടകവസ്തുക്കൾ എറിഞ്ഞ ശേഷം കടക്കകത്തു കയറി കടയുടമയെയും സഹോദരനെയും കടക്കകത്തുണ്ടായിരുന്ന ആളുകളെയും വാള് കൊണ്ട് ഗുരുതരമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളെ അറസ്റ്റ് ചെയ്തു. അഞ്ചുതെങ് കറിച്ചട്ടിമൂലയിൽ താമസിക്കുന്ന കൊച്ചുമോൻ എന്ന് വിളിക്കുന്ന രാകേഷ്.മീരാൻകടവ് പാലത്തിന് സമീപം താമസിക്കുന്ന വിക്കി എന്ന് വിളിക്കുന്ന വിനോദ്,കടയ്ക്കൽ സ്വദേശി ചിക്കു എന്ന് വിളിക്കുന്ന മൃദുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയ ശേഷം പ്രതികളെ ഓട്ടോറിക്ഷയിൽ കൊല്ലം നിലമേലിൽ കൊണ്ട് പോവുകയും വാളുകൾ ഒളിപ്പിച് വയ്ക്കാൻ സഹായിച്ചതും കൊലപാതകശ്രമത്തിനു എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തതും അഞ്ചുതെങ് കൊച്ചുമേത്തൻ കടവ് ചൗക്കവിളാകം വീട്ടിൽ സബീർഖാൻ( 36) ആണ്.തിരുവനന്തപുരം റൂറൽ സൈബർ സെല്ലിൽ നിന്നും ലഭിച്ച സബീർഖാന്റെ മൊബൈൽഫോണിൻറെ വിവരങ്ങളുടെയും വർക്കല ഡെപ്യൂട്ടി സൂപ്രണ്ട് നിയാസിന് ലഭിച്ച രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിൽ അഞ്ചുതെങ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചന്ദ്രദാസ്,എസ് ഐ ഗോപകുമാർ, എസ് സി പി ഒമാരായ ഷിബു,ഡീൻ,ഷാൻ,സി പി ഓ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയിതു.
