കൊച്ചി:
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹർജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയിരിക്കുന്നത്.
മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നും ഹർജിയിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകരുടെ നിര്‍ദേശ പ്രകാരം ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാത്തിനും പുറമെ ദിലീപിൻ്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും ഹർജിയിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ കേസിലെ സാക്ഷികളായ ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനു പീച്ചി പൊലീസും ബേക്കൽ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ ലസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. അന്ന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോപ്ടത്തി ഈ ആവശ്യമാണ് തള്ളിയത്.
