Photo: Hakan Tanak/Shutterstock.com
ചെന്നൈ: തമിഴ്നാട്ടിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ. പ്രവീൺ (22), പുതിക്കോട്ട സ്വദേശി പരമേശ്വരൻ (21), ധർമ്മപുരി സ്വദേശി മണികണ്ഠൻ (22) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തഞ്ചാവൂർ ഒരത്തുനാട് സർക്കാർ വെറ്റിനറി കോളേജിലെ വിദ്യാർത്ഥികളാണിവർ. നിലവിൽ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മൂന്ന് പേരും. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കോളജിന് സമീപച്ചുള്ള ഹോട്ടലിൽ നിന്നാണ് ഇവർ ഷവർമ്മ കഴിച്ചത്. ഹോസ്റ്റലിൽ തിരിച്ച് എത്തിയതിന് പിന്നാലെ മൂന്ന് പേർക്കും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഇതോടെ കോളേജ് അധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോട്ടലിനെതിരായ പരാതിയിന്മേൽ ഒരത്തുനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
