യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചിച്ചു ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ ദുഃഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലും മറ്റും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ശനിയാഴ്ച ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടാകില്ല.യു.എ.ഇ സായുധസേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനും കൂടിയായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അറിയിച്ചത്. മയ്യിത്ത് അബുദാബി അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. യു.എ.ഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്നുദിവസം അവധിയായിരിക്കും.
