തനിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരേ എല്‍.ഡി.എഫ് നേതൃത്വത്തിന് പരാതി നല്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
പരസ്യ വിമര്‍ശനം നടത്തുന്നത് ശരിയല്ലെന്നും ചിറ്റയം ഗോപകുമാര്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നുവെന്നും വീണാ ജോര്‍ജ് പരാതിപെട്ടു.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ക്ഷണിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണ്.
തനിക്ക് ഉത്തരവാദിത്തമില്ലന്നും പരാതിയില്‍ പറയുന്നുണ്ട്.
