രാമച്ചംവിള നേതാജി ഗ്രന്ഥശാല സി.വി.രാമൻ പിള്ള ചരമശതബ്ദി സമ്മേളനം
സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. അക്ഷരങ്ങളിലൂടെഅനശ്വരതയെ പ്രാപിച്ച അപൂർവ്വ പ്രതിഭയായിരുന്നു സി.വി. എന്നും തിരുവിതാംകൂറിന്റെ ചരിത്രം അക്ഷരചിത്രങ്ങളാക്കിയവയായിരുന്നു അദ്ദേഹത്തിന്റെ നോവലുകളെന്നും രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. മോഹൻ കുമാർ അധ്യക്ഷനായി.കെ.എസ്.ഗിരി സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു.
