സംസ്ഥാന സർക്കാർ ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറി പുറത്ത് ഇറക്കി. അടുത്ത ഞായറാഴ്ച മുതലാണ് ലോട്ടറി വിപണിയിലെത്തുക. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും.
നിലവിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള ലോട്ടറികളിൽ 5000 രൂപയുടെ സമ്മാനത്തുക 18 എണ്ണമാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ 23 ആക്കിയിട്ടുണ്ട്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ലോട്ടറി പ്രകാശനം ചെയ്തത്.
