കോഴിക്കോട് മോഡൽ ഷഹനയുടെ മരണത്തിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സംഘം അവർ താമസിച്ചിരുന്ന വീട്ടിലെത്തി. ഭർത്താവ് സജ്ജാദിനൊപ്പം ഷഹന താമസിച്ചിരുന്ന കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിലാണ് പരിശോധന നടന്നത്. ഷഹനയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ സജ്ജാദ് നിലവിൽ റിമാൻഡിലാണ്.
വീട്ടിലെ ജനലിൽ ചെറിയ കയർ ഉപയോഗിച്ചാണ് ഷഹന തൂങ്ങിമരിച്ചതെന്നാണ് വിവരം. എന്നാൽ വിവരമറിഞ്ഞ് ആളുകൾ എത്തുമ്പോഴേക്കും ഷഹനയെ സജ്ജാദ് താഴെയിറക്കിയിരുന്നു. സജ്ജാദിന്റെ മടിയിൽ ബോധമറ്റു കിടന്ന ഷഹന, ആശുപത്രിയിലെത്തും മുൻപേ മരിച്ചു. ഇതിന് പിന്നിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
