കൊച്ചി: കൊച്ചിയിൽ നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഷെറിൻ സെലിൻ മാത്യു(27) ആണ് മരിച്ചത്. രാവിലെ പത്തരയോടെ കൊച്ചി ചക്കരപറമ്പിലെ ലോഡ്ജിലാണ് ഷെറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഷെറിൻ കൊച്ചിയിലാണ് താമസം. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കും.
