വർക്കല മണ്ഡലത്തിലെ പള്ളിക്കൽ വില്ലേജിന് പുതുതായി നിർമ്മിച്ച സ്മാർട്ട് കെട്ടിടത്തിൻ്റെ ഉദ്ഘാടനം അഡ്വക്കേറ്റ് വി ജോയ് എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു .വർക്കല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും സ്മാർട്ട് കെട്ടിടം എന്ന ആശയത്തിന്റെ ഭാഗമായി വി.ജോയ് എംഎൽഎയുടെ ശ്രമഫലമായി വില്ലേജ് ഓഫീസ് നിർമ്മാണത്തിന് 44 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. വളരെ കാലപഴക്കം ചെന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന് പകരം പുതിയ കെട്ടിടം വന്നതോടുകൂടി പൊതു ജനങ്ങളുടെയും പൊതുപ്രവർത്തകരുടെയും ദീർഘനാളത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.
ജില്ലാ കളക്ടർ ഡോ. നവജ്യോത് ഗോസ ഐഎഎസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഹസീന,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേബി സുധ, ഗീതാ നസീർ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം മാധവൻ കുട്ടി,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിഹാസ് , അഫ്സൽ,ഗ്രാമപഞ്ചായത്തംഗം രമ്യ ,രാഷ്ട്രീയ പാർട്ടി നേതാക്കളായ സജീവ് ഹാഷിം,മണിലാൽ,മോഹനൻ ,വർക്കല സജീവ്,എകെ നിസാർ തുടങ്ങിയവർ പങ്കെടുത്തു.വർക്കല തഹസിൽദാർ കെ ജി മോഹൻ കൃതജ്ഞത രേഖപ്പെടുത്തി.
