ആലപ്പുഴ: വീട്ടമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചേന്നം പള്ളിപ്പുറത്ത് 8-ാം വാർഡ് വടക്കുംകര നെല്ലിശേരി ശ്യാംകുമാറിന്റെ ഭാര്യ അമ്പിളി (35) ആണ് മരിച്ചത്. വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചേർത്തല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അഞ്ച് വയസ്സും ഒരു വയസ്സും പ്രായമുള്ള രണ്ട് പെൺകുട്ടികളുണ്ട്.
