തിരുവനന്തപുരം: മുഴുവൻ ജനങ്ങളും ആദരിക്കുന്ന ജനനേതാവായി വളർന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ നടത്തിയ പരാമർശം തികച്ചും അപലപനീയമാണെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. കെപിസിസി പ്രസിഡണ്ട് ആയെങ്കിലും ഒരു ചെറുകിട രാഷ്ട്രീയ നേതാവിൽ നിന്ന് അദ്ദേഹം ഒട്ടും വളർന്നില്ല എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ജല്പനമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനെ അനുദിനം വികസന കുതിപ്പിലേക്ക് നയിക്കുന്ന പിണറായി വിജയൻ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ പ്രതീക്ഷയാണ്. ഉപതെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് വായിൽ വരുന്നതെല്ലാം വിളിച്ചു പറയുന്നത് കെപിസിസി പ്രസിഡണ്ട് പോലുള്ള ഉന്നത പദവിയിലിരിക്കുന്ന വർക്ക് യോജിച്ചതല്ലന്ന് മന്ത്രി കൂട്ടിച്ചേർത്തു. വെറും മൂന്നാംകിട പ്രവർത്തനങ്ങളിൽനിന്ന് ഉയർന്നതലത്തിൽ പെരുമാറുവാൻ കെ. സുധാകരൻ ഇനിയെങ്കിലും പരിശ്രമിക്കണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
