എ.എൻ.സി.റ്റി മംഗലപുരം തോന്നയ്ക്കൽ മൗലാന അബുൽ: കലാം ആസാദ് ട്രസ്റ്റ് മദ്രസാ ലൈബ്രറി കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച മാനവ മൈത്രി സംഗമവും ട്രസ്റ്റ് ഭൂമി വഖ്ഫും, ആധാരം ട്രസ്റ്റ് കമ്മിറ്റി കൈമാറലും റിലീഫ് കിറ്റ് വിതരണവുംനാ അബുൽ: കലാം ആസാദ് ട്രസ്റ്റ് മദ്രസാ ലൈബ്രറി കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച മാനവ മൈത്രി സംഗമവും ട്രസ്റ്റ് ഭൂമി വഖ്ഫും, ആധാരം ട്രസ്റ്റ് കമ്മിറ്റി കൈമാറലും റിലീഫ് കിറ്റ് വിതരണവും എന്ന പരിപാടി ട്രസ്റ്റ് ചെയർമാൻ അൽഹാജ് ബദറുദ്ദീൻ മൗലവിയുടെ അധ്യക്ഷതയിൽ ടെസ്റ്റ് ലൈബ്രറി അങ്കണത്തിൽ വെച്ച് നടക്കുകയുണ്ടായി. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന അധ്യക്ഷൻ കരമന ബയാർ സാഹിബ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. നൗഷാദ് അലി മൗലവി ഖിറാഅത്ത് കർമ്മം നിർവ്വഹിച്ചു തുടർന്ന് ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി തോന്നലിൽ മൗലവി സബീർ അൽമനാരി സ്വാഗതം പറഞ്ഞു തുടർന്ന് ഐ.എൻ.സി മണ്ഡലം പ്രസിഡൻറ് മംഗലപുരം അഡ്വ: ഹാഷിം റിലീഫ് കിറ്റ് വിതരണത്തിൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് ടെസ്റ്റ് ഭൂമി ആധാരം സൈനബ ബീവി യിൽ നിന്നും ട്രസ്റ്റ് ചെയർമാൻ അൽഹാജ് ബദ്റുദ്ദീൻ മൗലവിയും തോന്നക്കൽ വാർഡ് മെമ്പർ എസ്.ജയയും ചേർന്ന് ഏറ്റുവാങ്ങുകയുണ്ടായി എ.എൻ.സി.റ്റി. ട്രസ്റ്റ് മദ്രസ തലത്തിൽ സംഘടിപ്പിച്ച ഖുർആൻ ആലാപന മത്സരത്തിൽ വിജയികളായ മുഹമ്മദ് ബിലാൻ ,തൻസീർ, ആലിയ ഫാത്തിമ, എന്നീ വിദ്യാർഥികൾക്ക് സമ്മാനദാനവും ക്യാഷ് അവാർഡുംസമ്മാനിച്ചു തുടർന്ന് തോന്നയ്ക്കൽ ഡിഫൻഡേർസ് ഫുട്ബോൾ ടീം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെൻറ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീം ക്യാപ്റ്റൻ കണ്ണൻ, വിജിൻ എന്നിവരെ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു കൊണ്ട് ട്രസ്റ്റ് ചെയർമാൻ അൽഹാജ് ബദ്റുദ്ദീൻ മൗലവിയും കരമന ബയാർ സാഹിബും ടീം അംഗങ്ങൾക്ക് അഭിനന്ദനം അറിയിച്ചു കൊണ്ട് സംസാരിച്ചു തുടർന്ന് വാർഡ് മെമ്പർ എസ്. ജയ ,മൗലവി റഈസുൽ ഹിശാമി, റിട്ടയേർഡ് എസ്.ഐ കബീർ സാഹിബ്, മൗലവി ത്വാഹ അൽഖാസിമി, തോന്നയ്ക്കൽ നാസർ.തോന്നയ്ക്കൽ അൽ അമീൻ മൗലവി, ബീമാപള്ളി സക്കീർ, ശശീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രോഗ്രാം കൺവീനർ ദിലീപ് നന്ദി പറഞ്ഞു
