വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്
വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്.
ഇന്ന് രാവിലെ 9 മണിക്ക് ബാബുവിന്റെ വീടിന്റെ മുന്നിൽ നിൽക്കവേ കാട്ടുപോത്ത് വന്ന് ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ബാബുവിനെ വിതുര താലൂക്കാശുപത്രിൽ പ്രഥമ ചികിത്സ നൽകിയ ശേഷം അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി
ഒരാഴ്ചയായി ഒരു ഒറ്റയാൻ കാട്ടുപോത്ത് വിതുര തേവിയോട് ഭാഗത്ത് റബ്ബർ തോട്ടത്തിൽ തന്നെ ഉണ്ട്
ബാബുവിന് ഇടത് നെഞ്ചിലാണ് കുത്തേറ്റത്
