ആലപ്പുഴ: കായംകുളം കെ.എസ്.ഇ.ബി ഓഫിസിലെ ചീത്ത വിളിയിൽ സി.പി.എം കായംകുളം എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തു. എരുവ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫിസിലെ ഉദ്യോഗസ്ഥനായ ഷാജിയെ ഓഫീസിൽ കയറി ചീത്ത വിളിച്ചതിനാണ് നടപടി. വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനാണ് ഓഫിസിൽ കയറി ചീത്ത വിളിച്ചത്. ഇയാൾ വൈദ്യുതി ബില്ലിൽ ഇരുപതിനായിരം രൂപ കുടിശിഖ വരുത്തിയിരുന്നു.
കായംകുളത്ത് കെ.എസ്.ഇ.ബി ഓഫീസില്‍ കയറി ചെന്നാണ് സി.പി.എം പ്രദേശിക നേതാവ് ഉദ്യോഗസ്ഥനെ ചീത്തവിളിച്ചത്. എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറാണ് ഫ്യൂസ് ഊരിയതിനെ ചൊല്ലി എരുവ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫീസിലെ ഉദ്യോഗസ്ഥനായ ഷാജിയെ അധിക്ഷേപിച്ചത്. ഷാജിയുടെ സമുദായം പറഞ്ഞ് ആക്ഷേപിച്ചതായും പരാതിയുണ്ട്. സി.പി.എം നേതാവിന്റെ ഭാര്യ കായംകുളം നഗര ഏഴാം വാർഡ് കൗൺസിലറാണ്. വാര്‍ഡിലെ ഒരാളുടെ വീട്ടിലെ ഫ്യൂസ് ഊരിയതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നാണ് ഹരികുമാര്‍ പറഞ്ഞിരുന്നത്.Share This!…
