തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഉമ തോമസിന് ചരിത്ര വിജയം. ചരിത്ര ഭൂരിപക്ഷത്തിൽ തൃക്കാക്കര പി.ടിയുടെ സ്വന്തം ഉമ കൈയ്യിലാക്കി. പി.ടിയുടെ പിൻഗാമിയായ ഉമ ഇനി നിയമസഭയിൽ എത്തും. ചരിത്ര വിജയം നേടിയ ഉമ തോമസിന് വൺ ഫോർട്ട് ന്യൂസിന്റെ ആശംസകൾ.
ഉമ തോമസ് വിജയിച്ചത് 24300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് വിജയിച്ചത്.
ആദ്യം മുതൽ ലീഡ് നിലനിർത്തിയ യു.ഡി.എഫ്, അവസാനം വരെ വലിയ മുന്നോറ്റേമാണ് തൃക്കാക്കരയിൽ കാഴ്ചവെച്ചത്. മണ്ഡലത്തിൽ ബന്നി ബഹന്നാൻ നേടിയിരുന്ന റിക്കോഡ് ഭൂരിപക്ഷമാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. എൽ.ഡി.എഫ് 15ൽ താഴെ ബൂത്തുകളിൽ മാത്രമാണ് മുന്നിട്ട് നിന്നത്. യു.ഡി.എഫ് 70101 വോട്ടുകൾ നേടി. എൽ.ഡി.എഫ് 45801ഉം എൻ.ഡി.എ 12588 വോട്ടുകളും നേടി.
