തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിൻറെ വൻ വിജയം പിണറായി വിജയൻ എന്ന ഏകാധിപതിയുടെ തലക്കേറ്റ പ്രഹരമാണെന്ന് കെ.കെ.രമ പ്രതികരിച്ചു.മുഖ്യമന്ത്രി ആയിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃക്കാക്കരയിൽ നേതൃനിരയിൽ മുന്നിൽ.മന്ത്രിമാരും എം.എൽ എ മാരും ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.കെ റെയിൽ ഉൾപ്പെടെയുള്ള വികസനമെന്ന അജണ്ടയാണ് സർക്കാർ മുന്നോട്ട് വച്ചത്.എന്നാൽ ഇതല്ല വികസനമെന്നും ഇത്തരം ജനവിരുദ്ധ നിലപാടുകൾ ജനങ്ങൾ അംഗീകരിക്കില്ലെന്നും അതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഈ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചിരിക്കുന്നതെന്നും രമ പറഞ്ഞു.
