സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ഭാഗമായി കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ സ്ഥാപിച്ച പോളിമർ ഇൻസുലേറ്റർ നിർമാണ യൂണിറ്റ്, നവീകരിച്ച സ്റ്റാർട്ടർ യൂണിറ്റ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം 2022 ജൂൺ 10 വെള്ളിയാഴ്ച വൈകുന്നേരം 5 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന വ്യവസായ നിയമവകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ഇരവിപുരം എം എൽ എ എം നൗഷാദ്, കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ, കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
