നെടുമങ്ങാട് പ്രദേശത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് നിരോധിക പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച പുല്ലമ്പാറ വില്ലേജിൽ കുറ്റിമൂട് പിച്ചി മംഗലം ജoഗ്ഷന് സമീപം എസ് എസ് മൻസിലി ൽ ഷംനാദ് (30) നെയാണ് നെടുമങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം വച്ച് അറസ്റ്റ് ചെയ്തത് . ഇയാൾ പുകയില ഉൽപ്പന്നങ്ങൾ കാറിലാണ് കൊണ്ട് നടന്ന് വിൽപ്പന നടത്തിയത് .5000 ത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ ഇയാളിൽ നിന്നുo പിടിച്ചെടുത്തിട്ടുണ്ട്. ഇത്ഏകദേശം രണ്ടര ലക്ഷത്തോളം വിലവരുന്നതാണ് ,സ്കൂൾ കോളേജ് പരിസരങ്ങളിൽ ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് തടയുന്നതിനുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഈ ഉൽപ്പന്നങ്ങൾ പിടികൂടിയത് .ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ് ഐ പി എസിന്റെ ൻ്റെ നിർദ്ദേശാനുസരണം നാർകോട്ടിക് ഡി വൈ എസ് പി രാസിത്, നെടുമങ്ങാട് ഡി വൈ എസ് പി സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഐ എസ് എച് ഒ സന്തോഷ് കുമാർ എസ് ഐ വിനോദ് ,ഭുവനേന്ദ്രൻ, സുരേഷ്, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ ഷിബു, സതികുമാർ ,സജു, ഉമേഷ് ബാബു, സുനിൽ ലാൽ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്
